ഇനി പ്ലസ് ടു കഴിഞ്ഞവര്‍ക്കും വിദേശ വിദ്യാഭ്യാസമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാം, ജെയിന്‍ സെന്റര്‍ ഫോർ ഗ്ലോബല്‍ സ്റ്റഡീസിന്റെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിലൂടെ

ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. വിദേശത്ത് ഉന്നത പഠനം എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിന്റെ ഭാരിച്ച ചെലവും ബാങ്ക്വായ്പകളുടെ നൂലാമാലകളും പലര്‍ക്കും ഇത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് യുജി കോഴ്‌സിന് വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനും മറ്റ് ചെലവുകള്‍ക്കുമായി വന്‍ തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. പിജി കോഴ്‌സിനാകുമ്പോള്‍ അത്രയും തുക വരില്ല. അത് കാരണം ഇന്ത്യയില്‍ നിന്നും ഇന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ വിദേശത്ത് പിജി കോഴ്‌സിനാണ് ചേരുന്നത്.

Read more at: https://www.manoramaonline.com/education/education-news/2023/06/07/jain-centre-for-global-studies-graduate-from-top-uk-universities.html